വാക്സിൻ എടുക്കാത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനം ആണ്.ഇവരിൽ കൊവിഡ് വന്നുപോയതാകാമെന്നാണ് നിഗമനം.ഒരു ഡോസ് സ്വീകരിച്ചവരിൽ എട്ട് ശതമാനം ആന്റിബോഡി സാന്നിധ്യവും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവരിൽ 89.8 ശതമാനവും ആണ് ആന്റിബോഡി സാന്നിധ്യം.
ആര് വയസ് മുതൽ 17വയസ് വരെ കുട്ടികളിൽ പകുതിയധികം പേരിലും കൊവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി.അതായത് കുട്ടികളിൽ പകുതിയിലധികം പേർക്കും രോഗം വന്ന് പോയിട്ടുണ്ടാകാമെന്നതാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വ്യത്യാസമില്ലാതെ രോഗ ബാധ ഉണ്ടായിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.
രാജ്യത്തെ എഴുപത് ജില്ലകളിലായി ജൂൺ ജൂലൈ മാസത്തിലാണ് സിറോ സർവെ പഠനം നടത്തിയത്.28975പേരാണ് സർവേയുടെ ഭാഗമായത്