കരിപ്പൂർ സ്വർണ്ണക്കവർച്ച കേസ് ; അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിൽ Gold Smuggling

കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീർ , മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ഫയാസ് എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

അതേസമയം , സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും ചുമത്തി കരിപ്പൂര്‍ പൊലീസ് കേസെടുത്തു.
Tags