കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട; പിടികൂടിയത് മുപ്പത് ലക്ഷം രൂപ വിലവരുന്ന സ്വർണം gold smuggling kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. മുപ്പത് ലക്ഷം രൂപ വിലവരുന്ന അറുന്നൂറ്റി പന്ത്രണ്ട് ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി വെെശാഖിനെ അറസ്റ്റ് ചെയ്തു.കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, എസ്. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്

കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ഇതുവരെ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 100 കിലോയിലധികം സ്വർണം. ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തത് കൂടാതെയാണിത്. സ്ത്രീകളെ ഉപയോഗിച്ചാണ് വൻതോതിൽ സ്വർണം കടത്തുന്നതെന്ന് കസ്റ്റംസ് പറയുന്നു. സന്ദർശകവിസയിൽ ഗൾഫ് രാജ്യങ്ങളിൽ പോയിവരുന്ന കാരിയർമാർ വഴിയാണ് കൂടുതലും സ്വർണം കടത്തുന്നത്.
Tags