ദുബായ്: ദുബായ്‌യില്‍ ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഗര്‍ഭകാലം 13 ആഴ്ച കഴിഞ്ഞവര്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) സ്മാര്‍ട് ആപ് വഴിയോ വാട്‌സാപിലോ റജിസ്റ്റര്‍ ചെയ്യണം. വാട്‌സാപ് നമ്പര്‍: 800342. ദുബായിലുടനീളമുള്ള കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ലഭ്യമായിരിക്കുമെന്ന് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
അതേസമയം, കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനയില്‍ യുഎഇ റെക്കോഡിട്ടു. 24 മണിക്കൂറിനുള്ളില്‍ 3,02,318 പേരില്‍കൂടി പരിശോധന പൂര്‍ത്തിയാക്കിയതോടെ രാജ്യത്താകമാനം പരിശോധന 5.7 കോടിയിലെത്തി. യുഎഇയില്‍ പുതുതായി രണ്ടായിരത്തിന് താഴെ പേരില്‍ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.
1747 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 1731 പേര്‍ രോഗമുക്തിനേടുകയും ചെയ്തു. നാല് പേര്‍ കൂടി മരിച്ചതോടെ ആകെമരണം 1811 ആയി. രാജ്യത്തെ ആകെ രോഗബാധിതര്‍ 6,32,907 ആണ്. ഇവരില്‍ 6,11,442 പേരും രോഗമുക്തി നേടി.