പാർട്ടിക്കും, ഇടതുപക്ഷ മുന്നണിക്കെതിരെയും നിരന്തരം ചാനൽ ചർച്ചകളിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും ഇടതുപക്ഷ വിരുദ്ധ നിലപാടുകളും പരസ്യ പ്രസ്താവനകളും നടത്തുന്നതിനെതിരെയാണ് നടപടി.
സാമൂഹിക മാദ്ധ്യമങ്ങളിലടക്കം സർക്കാരിനെതിരെ രൂക്ഷമായ വിമർശനം നടത്തുന്ന രാഷ്ട്രീയ നിരീക്ഷകനാണ് അഡ്വ. ജയശങ്കർ. പല ചർച്ചകളിലും അദ്ദേഹം ഉയർത്തുന്ന വാദങ്ങൾക്ക് ഉത്തരം നൽകാൻ സിപിഎം പ്രതിനിധികൾക്ക് കഴിഞ്ഞിരുന്നില്ല. ജയശങ്കറുണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ല എന്ന നിലപാട് ചില ഇടത് നേതാക്കൾ എടുത്തതും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് സിപിഐയുടെ നടപടി.