ബ്ലോക് പഞ്ചായത്ത് പ്രസിഡൻറും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹൻ ദാസ് എന്നിവരെയാണ് പുറത്താക്കിയതായാണ് വിവരം. പ്രതിഷേധ പ്രകടനം, കുറ്റിയാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി.
കുറ്റ്യാടി നിയമസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. സി.പി.എമ്മിൽ പ്രാദേശിക നേതാക്കൾ ഉൾപ്പെടെ അണിനിരന്ന പ്രതിഷേധ പ്രകടനവും കുറ്റിയാടിയിൽ നടന്നിരുന്നു. തുടർന്ന്, സീറ്റ് കേരള കോൺഗ്രസ് സി.പി.എമ്മിന് തന്നെ തിരിച്ചു നൽകുകയും കെ.പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു.