രാജ്യത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 39,742 പേര്‍ക്ക്; പകുതിയും കേരളത്തില്‍ നിന്ന്
July 25, 2021
ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതില്‍ ഏതാണ്ട് പകുതിയോളം കേസുകളും കേരളത്തിൽ നിന്നാണ്. 46.63 കേസുകളും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 535 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്
രാജ്യത്തെ ആകെ ആക്ടീവ് കേസുകള്‍ 24 മണിക്കൂറിനിടെ 765 കുറഞ്ഞ് 4,08,212 ആയി. 1.30 ശതമാനമാണ് ആക്ടീവ് കേസ് നിരക്ക്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3.13 കോടി ആളുകള്‍ക്കാണ്. ആകെ മരണമടഞ്ഞത് 4,20,551 പേരും
രാജ്യത്തെ പ്രതിദിന കോവിഡ് നിരക്കില്‍ 77.23 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. 18,531 കേസുകളുള്ള കേരളമാണ് ഒന്നാമത്. 6269 കേസുകളുള്ള മഹാരാഷ്ട്ര രണ്ടാമതും. ആന്ധ്രയില്‍ 2174, ഒഡീഷ 1864, കര്‍ണാടക 1857 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍. പ്രതിദിന മരണനിരക്കില്‍ 224 പേര്‍ മരണമടഞ്ഞ മഹാരാഷ്ട്രയാണ് ആദ്യം. 98 മരണവുമായി പിന്നിലായി കേരളവും.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവര്‍ രാജ്യത്ത് 39,972 ആണ്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 3.05 കോടിയായി