ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് അവിടെ ഹിന്ദുവെന്നോ മുസ്ലീമെന്നോ ഉളള മേൽക്കോയ്മ ഇല്ല. മേൽക്കോയ്മയുളളത് ഇന്ത്യക്കാർക്ക് മാത്രമാണ്. ദേശീയതയാണ് മുഖ്യം. ഓരോ ആളുകൾ ആരാധന നടത്തുന്ന രീതി നോക്കി അവരെ വേർതിരിക്കാനാവില്ല. മതം മാറ്റിവെച്ചാൽ എല്ലാ ഇന്ത്യക്കാരുടെയും ഡിഎൻഎ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഹിന്ദുവോ മുസ്ലീമോ തമ്മിലുളള ആധിപത്യത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.
July 04, 2021
ന്യൂഡൽഹി : ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഹിന്ദുവോ മുസ്ലീമോ തമ്മിലുളള ആധിപത്യത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നാം എല്ലാവരും ഒരു ജനാധിപത്യ രാജ്യത്തിലാണ് ജീവിക്കുന്നത്. ജനങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ വാക്കുകൾ