‘ഇന്ത്യ മറ്റൊരു അപകടത്തെ അഭിമുഖീകരിക്കുന്നു, അതാണു ലഹരി ഭീകരവാദം. ലഹരിമരുന്ന് നമ്മുടെ രാജ്യത്തു പ്രവേശിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കില്ല. ലഹരിയുടെ പാതയാകാൻ ഇന്ത്യയെ അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കടത്ത് അവസാനിപ്പിക്കേണ്ടതു പ്രധാനമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം നമ്മുടെ അന്വേഷണം’– അമിത് ഷാ പറഞ്ഞതായി ദ് വീക്ക് റിപ്പോർട്ട് ചെയ്തു.
‘ഈ സർവകലാശാല മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. ഫൊറൻസിക് സയൻസിനു സംഭാവന നൽകാനുള്ള അവസരം നിരവധി യുവാക്കൾക്കു ലഭിക്കും. സൈബർ പ്രതിരോധത്തിലും അമിതവണ്ണം തടയുന്നതിനുള്ള ബരിയാട്രിക് ഗവേഷണത്തിലും നമ്മൾ സ്വയംപര്യാപ്തരാകും. വേഗത്തിലും കാര്യക്ഷമവുമായ അന്വേഷണത്തിനായി ശാസ്ത്രീയ സമീപനം ആവശ്യമാണ്. ക്രിമിനൽ കേസുകളിൽ ഫൊറൻസിക് സയൻസിനു നിർണായക റോളുണ്ട്’– ഷാ വിശദീകരിച്ചു.