സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
ഈ മാസം 11 വരെ സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത. 24 മണിക്കൂറില്‍ 64.5 മി.മി മുതല്‍ 115 മി.മി വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ഇടുക്കി, മറ്റന്നാള്‍ ഇടുക്കി, കണ്ണൂര്‍, ശനിയാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.