കർഷകരുടെ പാർലമെന്റ് മാർച്ചിന് അനുമതി ; രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ
July 21, 2021
ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്താമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കര്‍ഷകര്‍ക്ക് മുന്നില്‍ ചില നിബന്ധനങ്ങള്‍ വച്ചിട്ടുണ്ട്. രേഖാമൂലം അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്
കി.
കഴിഞ്ഞ എട്ട് മാസമായി തുടരുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. ശേഷം അത് ജന്തര്‍മന്ദിറിലേക്ക് മാറ്റുകയായിരുന്നു. പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് തീരുമാനം.
Tags