അതേ സമയം ഒരു കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത് . ഈ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട് . അശ്ലീല ചുവയോടെ അദ്ധ്യാപകന്‍ അയച്ച സന്ദേശം വിദ്യാർത്ഥിനി പരാതിക്കൊപ്പം പോലീസിനു കൈമാറിയിട്ടുണ്ട് . തെളിവ് സഹിതം പരാതി നൽകിയതിനാലാണ് പോലീസ് കേസെടുത്തത്. അദ്ധ്യാപകന്റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും .
അദ്ധ്യാപകനെ കേസിൽ നിന്ന് രക്ഷപെടുത്താൻ ശ്രമങ്ങൾ നടക്കുന്നതായും , അങ്ങനെയെങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട് .
വിദ്യാര്‍ത്ഥി സംഘടനകളും ഹാരിസിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട് . കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാർത്ഥിനിയാണ് അദ്ധ്യാപകനെതിരെ പരാതി നല്‍കിയത്. വകുപ്പ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതി അന്വേഷണ സമിതിക്ക് കൈമാറിയിരുന്നു . പ്രാഥമിക അന്വേഷണത്തിന് ശേഷം പരാതി തേഞ്ഞിപ്പാലം പോലീസിന് കൈമാറുകയായിരുന്നു. കേസ് എടുത്തതിന് പിന്നാലെ അദ്ധ്യാപകനെ സർവ്വകലാശാല സസ്‌പെൻഡ് ചെയ്തു.