യുവാവിനെ വീട്ടില്‍ കയറികുത്തികൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്

കൊച്ചി:യുവാവിനെ വീട്ടില്‍ കയറികുത്തികൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു. രണ്ട്‌ ബൈക്കുകളിലെത്തിയ അക്രമികൾ ജോജിയുമായി വാക്കേറ്റത്തിലേർപ്പെട്ട ശേഷമാണ് കുത്തിയത്. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. ജോജിയെയും മത്തായിയെയും ആംബുലൻസിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജോജി മരിച്ചു. മാതാവ്: ബിന്ദു. സഹോദരൻ:മർക്കോസ്. 
Tags