പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാർ ജോലി രാജിവെച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഭാര്യമാരാണ് ജില്ലാ ആശുപത്രിയിലെ ശുചീകരണ ജോലി ഉപേക്ഷിച്ചത്. പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് ജോലി രാജിവെച്ചത് ഒന്നാം പ്രതി അയ്യങ്കാവ് വീട്ടിൽ പീതാംബരന്റെ ഭാര്യ പി. മഞ്ജുഷ, രണ്ടാം പ്രതി സി. ജോർജ്ജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ് മൂന്നാം പ്രതി കെ.എം സുരേഷിന്റെ ഭാര്യ എസ് ബേബി എന്നിവരാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്നും രാജിവെച്ചത്. ഇവർക്ക് ജോലി ലഭിച്ചപ്പോൾ മുതൽ കടുത്ത എതിർപ്പും സമരങ്ങളുമാണ് നടന്നത്. കൊലക്കേസ് പ്രതികൾക്കും മനുഷ്യാവകാശങ്ങളുണ്ടെന്ന് പറഞ്ഞാണ് സിപിഎം സംഭവത്തെ പ്രതിരോധിച്ചത്. ആറ് മാസത്തേയ്‌ക്കായിരുന്നു നിയമനം.
Tags