ആര്‍എസ്എസ് സര്‍സംഘചാലക് നാളെ കന്യാകുമാരിയില്‍; വിവേകാനന്ദ കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും

നാഗര്‍കോവില്‍: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാളെ കന്യാകുമാരിയിലെത്തും. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദേഹം കന്യാകുമാരിയില്‍ എത്തുന്നത്. 27,28,29 തീയതികളിലായി ചേരുന്ന വിവേകാനന്ദ കേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. നാളെ രാത്രി മധുരയില്‍ നിന്ന് കന്യാകുമാരിയിലെത്തുന്ന സര്‍സംഘചാലകിനെ വിവേകാനന്ദ കേന്ദ്രം അധികൃതര്‍ സ്വീകരിക്കും.