ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിൽ തുടരുമെന്ന് ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലം. 52% പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അഭിപ്രായപ്പെട്ടത്. 37% പക്ഷേ മറിച്ചും ചിന്തിക്കുന്നു.
പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര്‍ ഇതേ സര്‍വേയില്‍ ഉത്തരം നല്‍കി. മന്ത്രിസഭയിലെ അംഗങ്ങള്‍ മാറിയാലും രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്ന് 41 ശതമാനം ആള്‍ക്കാര്‍ കരുതുന്നു. 1200 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്.
അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. വരുന്ന ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് ഉണ്ടാകും.