കോഴിക്കോട് പന്നിയങ്കരയിൽ 5 വയസുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നേർത്ത തൂവാലയോ തലയിണയോ ഉപയോഗിച്ച് കൊലപ്പെടുത്തിയതാകമെന്നാണ് പൊലീസ് നിഗമനം.
കഴുത്ത് ഞെരിച്ചതിന്റെയോ കയറിട്ടു കുരുക്കിയതിന്റെയോ അടയാളങ്ങളോ ബലപ്രയോഗം നടന്നതിന്റെ അടയാളങ്ങളോ കുട്ടിയുടെ ശരീരത്തിൽ ഇല്ല. അമ്മയാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. പക്ഷെ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മാതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.