ബത്തേരി വയനാട് പനമരം അഞ്ച്കുന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
July 25, 2021
ബത്തേരി: വയനാട് പനമരം അഞ്ച്കുന്നിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് അഴുകിയ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. വാറുമ്മൽകടവ് റോഡരികിൽ ജനവാസമില്ലാത്ത മേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരത്തിൽ തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്ത് നിന്ന് വാച്ചും വസ്ത്രവും കണ്ടെടുത്തിട്ടുണ്ട്. പനമരം പൊലീസും ഫൊറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
Tags