സൗജന്യ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതല്‍ ആരംഭിക്കും
July 24, 2021
സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 16-നകം വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തെ കിറ്റ് വിതരണം ഈ മാസം 28ന് അവസാനിപ്പിക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.മഞ്ഞ കാര്‍ഡുടമകള്‍ക്ക് (എഎവൈ) ഈ മാസം 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്‌എച്ച്) ഓഗസ്റ്റ് 4 മുതല്‍ 7 വരെയും നീല കാര്‍ഡുകാര്‍ക്ക് (എന്‍പിഎസ്) ഓഗസ്റ്റ് 9 മുതല്‍ 12 വരെയും വെള്ളകാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 13,14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യുക.പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, പായസം തയാറാക്കാനുള്ള സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, ഏലയ്ക്ക, അണ്ടിപ്പരിപ്പ് എന്നിവ കിറ്റിലുണ്ടാകും. ഒരു കിറ്റിന് 570 രൂപ ആകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
Tags