കോഴിക്കോട് 300 ഓളം കോഴികൾ കൂട്ടത്തോടെ ചത്തു: പക്ഷിപ്പനിയെന്ന് സംശയം, ഫാമുകൾ അടച്ചിടാൻ നിർദ്ദേശം

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനിബാധയെന്ന് സംശയം. കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300ഓളം കോഴികൾ കൂട്ടത്തോടെ ചത്തു. കലക്ടർ അടിയന്തിരയോഗം വിളിച്ചു ചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തി. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ അന്തിമ സ്ഥിരീകരണം വരേണ്ടതുണ്ട്. പരിശോധനാഫലം വരുന്നതു വരെ രോഗം സ്ഥിരീകരിച്ച മേഖലയുടെ പത്ത് കിലോമീറ്റർ പരിധി നിരീക്ഷണ വിധേയമാക്കിയതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കൂടാതെ കോഴിഫാമുകൾ അടച്ചിടാനും നിർദ്ദേശമുണ്ട്
Tags