മൂന്നാം സെഷന്‍ 25 വരെയും നാലാം സെഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ്​ രണ്ട്​ വരെയും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. Union Education Minister

ഈ വര്‍ഷത്തെ ജോയന്‍റ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിന്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷകളുടെ മൂന്നാം സെഷന്‍ ജൂലൈ 20ന് തുടങ്ങും. മൂന്നാം സെഷന്‍ 25 വരെയും നാലാം സെഷന്‍ ജൂലൈ 27 മുതല്‍ ഓഗസ്റ്റ്​ രണ്ട്​ വരെയും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

ആദ്യ രണ്ട് സെഷനുകളുടെയും ഫലങ്ങള്‍ ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. ജെ ഈ ഇ പ്രവേശന പരീക്ഷയ്ക്ക് കൊവിഡ് കാരണം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. എന്‍ടിഎ ജൂലൈ ആറ് മുതല്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ജൂലൈ എട്ടിന് രാത്രി വരെയാണ് അപേക്ഷ നല്‍കുന്നതിന് സമയം അനുവദിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്താനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റി വെച്ചത്.
Tags