കൊറോണ; 24 മണിക്കൂറിനിടെ 41,383 പേർക്ക് രോഗം; 38,652 പേർക്ക് രോഗമുക്തി

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 3,12,57,720 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ 42,015 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നത്തെ കണക്കിൽ രോഗബാധിത സംഖ്യ തലേദിവസത്തേക്കാൾ 632 എണ്ണം കുറവാണ്. 507 പേർ മാത്രമാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,977 പേർ രോഗമുക്തി നേടി. നിലവിൽ 4,09,394 പേരാണ് രാജ്യത്തെ വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗികളിൽ 3,04,29,339 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

507 പേരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണം 4,18,987 ആയി. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിൽ താഴെയാണ്. വാക്‌സിനേഷൻ ആരംഭിച്ചതു മുതൽ ഇന്നലെവരെ 41,78,51,151 പേരാണ് കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്
Tags