കൊറോണ ; 24 മണിക്കൂറിനിടെ 38,164 പേർക്ക് രോഗം; മൂന്ന് കോടി പിന്നിട്ട് രോഗമുക്തർ

ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,11,44,229 ആയി ഉയർന്നു.

3,03,08,456 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 38,660 പേർ രോഗമുക്തി നേടി. നിലവിൽ 4,21,665 പേരാണ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ ഉള്ളത്.

24 മണിക്കൂറിനിടെ 499 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 4,14,108 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്.

കഴിഞ്ഞ ദിവസം 14,63,593 സാമ്പിളുകളാണ് പരിശോധിച്ചത്. കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ ഞായറാഴ്ച വരെ 14,63,593 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ 40,64,81,493 പേർ വാക്‌സിൻ സ്വീകരിച്ചു.
Tags