രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്.

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,154  പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്.അതേസമയം കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനുമതി നൽകിയേക്കും. സൈഡസ് കാഡില വാക്സീന്‍റെ അപേക്ഷ സജീവ പരിഗണനയിലാണ്. വാക്സീന് അടിയന്തര ഉപയോഗാനുമതി ഈയാഴ്ച നല്‍കിയേക്കും എന്നാണ് വിവരം. അനുമതി കിട്ടിയാല്‍ അടുത്തമാസം മുതല്‍ വിതരണം തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.  
Tags