തമിഴ് സിനിമാ താരം യാഷികാ ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്
July 25, 2021
തമിഴ് സിനിമാ താരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മഹാബലിപുരത്തുവച്ചായിരുന്നു അപകടം.
യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ മഹാബലിപുരത്തെത്തിയപ്പോൾ നിയന്ത്രണം വിടുകയും റോഡിലെ മീഡിയയിൽ ഇടിക്കുകയുമായിരുന്നു. നാല് പേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. യാഷിക തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്.
Tags