തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ(22) പോലീസ് കസ്റ്റഡിയിൽ വിട്ടു

തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ(22) പോലീസ് കസ്റ്റഡിയിൽ വിട്ടു. തൊടുപുഴ പോക്സോ കോടതിയാണ് ജൂലായ് 13 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് സമർപ്പിച്ചതെങ്കിലും 13-ന് വൈകിട്ട് 5 മണിവരെയാണ് പോക്സോ കോടതി ജഡ്ജി നിക്സൺ എം. ജോസഫ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ബി. വാഹിദ ഹാജരായി.
Tags