പാകിസ്ഥാനെ തറപറ്റിച്ചതിന്റെ 22-ാം വിജയാഘോഷം; രാഷ്ട്രപതി ഈ മാസം 25ന് കശ്മീരിലേക്ക്

ദില്ലി: കാര്‍ഗില്‍ ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ഈ മാസം 25ന് കശ്മീരിലേക്ക് തിരിക്കും. ജൂലൈ 25 മുതല്‍ 27 വരെ ജമ്മു കശ്മീരും ലഡാക്കും അദ്ദേഹം സന്ദര്‍ശിക്കും. അതോടൊപ്പം കാര്‍ഗില്‍ യുദ്ധസ്മാരകവും രാഷ്‌ട്രപതി സന്ദര്‍ശിക്കുമെന്നാണ് സൂചന. എന്നാൽ രാഷ്ട്രപതിയുടെ പരിപാടികള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും.

ജൂലൈ 26നാണ് കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്‌റെ, വിജയത്തിന്‌റെ 22-ാം വാര്‍ഷികം നടക്കുന്നത്. ‘ഓപറേഷന്‍ വിജയ്’ ദൗത്യത്തിലൂടെയാണ്‌ 1999ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനെ കാര്‍ഗില്‍ യുദ്ധത്തില്‍ പരാജയപ്പെടുത്തിയത്. 1999 മേയില്‍ ആരംഭിച്ച യുദ്ധം അവസാനിച്ചത് ജൂലൈയിലായിരുന്നു. അതേസമയം 2019ല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രാഷ്ട്രപതി, കാര്‍ഗില്‍ യുദ്ധസ്മാരക സന്ദര്‍ശനം ഒഴിവാക്കിയിരുന്നു.
Tags