ടോക്കിയോ ഒളിമ്പിക്ക്‌സിൽ വെളളി മെഡൽ കരസ്ഥമാക്കിയ മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ
July 24, 2021
ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടിയ മീരാഭായ് ചാനുവിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാജ്യത്തിന്റെ അഭിമാന താരത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് അറിയിച്ചു. ചാനുവിന് റെയിൽവേയിൽ സ്‌പെഷ്യൽ പോസ്റ്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരോദ്വഹനത്തിന് വെളളി മെഡൽ നേടിയ മീരാഭായ്ക്ക് എൻ ബീരേൻ ആശംസകൾ അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്ന യോഗത്തിലാണ് മീരാഭായ് വെളളിമെഡൽ നേടിയ വിവരം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ നിരവധി നേതാക്കൾ യോഗത്തിനിടെ താരത്തിന് ആശംസകൾ അറിയിച്ചു. ഒളിമ്പിക്‌സ് ജേതാവിന് ഒരു കോടി രൂപ പാരിതോഷികം നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം. മീരാഭായ്ക്ക് റെയിൽവേയിൽ സ്‌പെഷ്യൽ പോസ്റ്റ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. 2000 ത്തിൽ സിഡ്‌നി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ഭാരോദ്വഹനത്തിൽ ഒളിമ്പിക്‌സ് മെഡൽ സ്വന്തമാക്കുന്നത്.
Tags