പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച ഫ്‌ളക്‌സ് നീക്കം ചെയ്തു; പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം

മലപ്പുറം ജില്ലയിലെ വളാഞ്ചേരി പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ‘കേരളത്തിന്റെ ദൈവം’ ഫ്‌ളക്സ് ബോര്‍ഡ് നീക്കം ചെയ്തു. ഇവിടെ ഇത്തരത്തിൽ ഒരു ഫ്ളക്സ് സ്ഥാപിച്ചതിനെ തള്ളി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. ഫ്ളക്സുമായി ബന്ധപ്പെട്ട് പ്രതിഷേധമുയര്‍ന്നതോടെ ഈ ബോര്‍ഡ് ക്ഷേത്ര പരിസരത്ത് നിന്ന് നിന്ന് മാറ്റി സ്ഥാപിക്കുകയായിരുന്നു. അതേസമയം, തങ്ങള്‍ അറിയാതെയാണ് ഫ്ളക്സ് സ്ഥാപിച്ചതെന്നും ക്ഷേത്രകവാടത്തില്‍ ഫ്ളക്സ് സ്ഥാപിച്ചത് മോശമായെന്നും ക്ഷേത്രം ഭാരവാഹികള്‍ പ്രതികരിച്ചു.ഈ രീതിയിൽ ഒരു ഫ്‌ളക്സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമാക്കി ചിത്രീകരിച്ച ഈ ഫ്‌ളക്‌സ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. ‘ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു’ എന്നായിരുന്നു ഇതിൽ എഴുതിയിരുന്നത്.
Tags