ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും ഓഗസ്റ്റ് 15 മുതൽ സൗജന്യ വൈ ഫൈ

ഓഗസ്റ്റ് പതിനഞ്ച് മുതൽ ഉത്തർപ്രദേശിലെ എല്ലാ നഗരങ്ങളിലും വൈ ഫൈ ലഭ്യമാകും. യുവാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആസ്ഥാനങ്ങൾ, ഓഫീസുകൾ, മുൻസിപ്പൽ കൗൺസിലുകൾ, 117 കോർപ്പറേഷനുകൾ, 217 പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഓഗസ്റ്റ് 15 മുതൽ വൈ ഫൈ ലഭ്യമാകുക.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശ പ്രകാരം നഗര വികസന വകുപ്പ് അധികൃതരാണ് ഓഗസ്റ്റ് 15 മുജ്തല വൈ ഫൈ ലഭ്യമാക്കും. പ്രധാനയിടങ്ങളിൽ സൗകര്യം ഉറപ്പ് വരുത്താൻ ഡിവിഷണൽ മജിസ്‌ട്രേറ്റുമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

അധികാരത്തിലെത്തിയാൽ എല്ലാ നഗരത്തിലും വൈ ഫൈ എന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. അടുത്ത വർഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താനിരിക്കെ വാഗ്ദാനം നിറവേറ്റുന്നതിനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശ് സർക്കാർ.
Tags