ഒളിമ്പിക് ദീപം തെളിയിക്കാനായത് കരിയറിലെ ഏറ്റവും വലിയ നേട്ടം; നയോമി ഒസാക്ക

ഒളിമ്പിക് ഉദ്ഘാടന വേദിയില്‍ ദീപം തെളിയിക്കാനായത് തന്റെ കരിയറില്‍ ഇത് വരെയുള്ള ഏറ്റവും വലിയ നേട്ടം ആണെന്ന് ജപ്പാന്‍ ടെന്നീസ് താരം നയോമി ഒസാക്ക. സംശയമില്ലാതെ തന്റെ കരിയറിലെ ഏറ്റവും മഹത്തായ നിമിഷം ഇതാണ് എന്നും ഈ നിമിഷത്തെ കുറിച്ച്‌ പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും സാമൂഹിക മാധ്യമത്തിലൂടെ ഒസാക്ക കുറിച്ചു. ഈ നിമിഷം ലഭിച്ചതില്‍ താന്‍ വളരെ അധികം സന്തോഷവദിയും നന്ദിയുള്ളവമായിരിക്കും എന്നും ഒസാക്ക പറഞ്ഞു. എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും ഒസാക്ക കുറിപ്പില്‍ പങ്ക് വച്ചു. ടോക്കിയോയില്‍ കൊവിഡ് കാലത്തിനു അനുയോജ്യമായ ഉദ്ഘാടന ചടങ്ങില്‍ തന്റെ പാരമ്പര്യം വ്യക്തമാക്കുന്ന വേഷവുമായാണ് ഒസാക്ക ഒളിമ്പിക് ദീപം തെളിയിച്ച് ഒളിമ്പിക്സിന് ആരംഭം കുറിച്ചത്. ഇനി ജന്മനാടിനായി സുവര്‍ണ നേട്ടം കൈവരിക്കാന്‍ ആവും ഒസാക്കയുടെ ശ്രമം.
Tags