അനന്യയുടെ മരണം ; പോസ്റ്റ് മോർട്ടത്തിന് പ്രത്യേക വിദഗ്‌ധ സംഘം

ട്രാൻസ്ജെൻഡർ അനന്യയുടെ പോസ്റ്റ് മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പോസ്റ്റുമാർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇൻക്വസ്റ്റ് നടപടികളും ഇതേ സംഘത്തിന്റെ സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനം. ഇതിനിടെ ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്. അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് നടക്കും. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കും.
Tags