ലക്‌നൗ : വൈദ്യുതി ബോര്‍ഡ് എം.ഡിയെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പർവഞ്ചൽ വിദ്യുത് മാനേജിംഗ് ഡയറക്ടർ വിട്രാൻ നിഗം എം.ഡി സരോജ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വികസന പ്രവര്‍ത്തനങ്ങളിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനായി വെള്ളിയാഴ്ച വരണാസിയിലെത്തിയ യോഗി ആദിത്യനാഥ് നഗരത്തിലെ ഉദ്യോഗസ്ഥരുമായി സുപ്രധാന കൂടിക്കാഴ്ചകൾ നടത്തി.
ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം, പദ്ധതികൾ പൂർത്തീകരിക്കുന്നതിലെ കാലതാമസം എന്നിവയും മുഖ്യമന്ത്രി ഗൗരവമായി എടുത്തു . ഈ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി സരോജ് കുമാറിനെ വിളിപ്പിച്ചിരുന്നത്. എന്നാൽ സരോജ് കുമാർ യോഗത്തിൽ പങ്കെടുത്തില്ല. ഇതിൽ മുഖ്യമന്ത്രി പ്രകോപിതനാകുകയും ചെയ്തു. തുടർന്നായിരുന്നു പെട്ടെന്നുള്ള നടപടി.
പദ്ധതികൾ പൂർത്തീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കൂടാതെ വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ജലവിഭവ വകുപ്പ് ഓഫീസിലെ ചീഫ് എഞ്ചിനീയർമാർക്കും മുനിസിപ്പൽ കമ്മീഷണർമാർക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിന്റെ വികസന പ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്.