റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍; കോവിഡ് പ്രതിസന്ധിക്കിടയിലും കാര്‍ഷിക മേഖലയില്‍ വൻ മുന്നേറ്റം #UP

ഉത്തർപ്രദേശ്: കോവിഡ് പ്രതിസന്ധിക്കിടയിലും കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈ വര്‍ഷം കര്‍ഷകരില്‍ നിന്നും 53.80 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സര്‍ക്കാര്‍ സംഭരിച്ചത്. 12.16 ലക്ഷത്തിലധികം കര്‍ഷകര്‍ ഇതിന്റെ ഗുണോഭോക്താക്കളായി. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ വില്‍ക്കാന്‍ സാധിക്കുന്നത് വരെ സംഭരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വെച്ച് ഏറ്റവുമധികം ഗോതമ്പ് സംഭരണമാണ് ഇത്തവണ നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


സംസ്ഥനത്ത് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പ്രതിദിനം ഒരു ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് ശേഖരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഭക്ഷ്യവിതരണ വകുപ്പ് കമ്മീഷണര്‍ മനീഷ് ചൗഹാന്‍ വ്യക്തമാക്കി. താങ്ങുവിലയിലെ വര്‍ദ്ധനവ് കാരണമാണ് സംസ്ഥാന സര്‍ക്കാരിന് ഗോതമ്പ് സംഭരണം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത്.
Tags