അധ്യാപകരെ ഉടൻ നിയമിക്കണം ; നിയമന ശുപാർശ കിട്ടിയ അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം: Teachers , kerala GOVT

അധ്യാപകരെ ഉടൻ നിയമിക്കണം ; നിയമന ശുപാർശ കിട്ടിയ അധ്യാപകരെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം

സംസ്ഥാനത്ത് നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. നിയമന ഉത്തരവ് ലഭിച്ച 1600 ഓളം പേർക്ക് ഇതോടെ ജോലിയിൽ പ്രവേശിക്കാനാകും.

സ്കൂളുകൾ തുറന്ന ശേഷം മാത്രമേ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന നിയമസഭയിലടക്കം മുഖ്യമന്ത്രി വ്യക്തമാക്കിയ തീരുമാനം മാറ്റിയാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്. ഡിജിറ്റൽ ക്ലാസുകൾ മുന്നോട്ടു കൊണ്ടു പോകാൻ അധ്യാപകരുടെ കുറവ് വലിയ തിരിച്ചടിയാകുന്ന ഘട്ടത്തിലാണ് സർക്കാർ നിർണായക തീരുമാനമെടുത്തത്.
Tags