ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെ’ ; സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി Suresh Gopi Birthday Wish Prime Minister

ന്യൂഡൽഹി: മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരേഷ് ഗോപിയ്ക്ക് അയച്ച സന്ദേശത്തിലൂടെയാണ് ആശംസകൾ നേർന്നത്. ഈശ്വരാനുഗ്രഹം എന്നുമുണ്ടാവട്ടെയെന്ന് ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. താരം തന്നെയാണ് ജന്മദിന സന്ദേശം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.

പൊതുജീവിതത്തിലെ നിങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ അനുഭവം രാഷ്ട്രനിർമ്മാണത്തിനായുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഉപയോഗപ്പെടുത്തുന്നത് തുടരട്ടെയെന്നും പ്രധാനമന്ത്രി ആശംസാ സന്ദേശത്തിൽ പറയുന്നു.

സിനിമാ, രാഷ്ട്രീയ മേഖലകളിലുള്ള നിരവധിയാളുകളാണ് സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് എത്തിയത്. താരത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടേയും മനുഷ്യത്വപരമായ ഇടപെടലുകളെക്കുറിച്ചും പറയാതെ തന്നെ അറിയാം. എം. പിയായും പാർട്ടിനേതാവുമായുമുള്ള ആദരവിനേക്കാൾ എനിക്ക് ഇഷ്ടം അദ്ദേഹം തികച്ചും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണെന്നുള്ളതാണെന്നും സുരേന്ദ്രൻ പറഞ്ഞു.