മുംബൈ: ബിബിസി മോഡല്‍ അന്താരാഷ്ട്ര മാധ്യമ ബ്രാന്റായി ഉയരാന്‍ തയാറെടുത്ത് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് നെറ്റ്വര്‍ക്ക്. രാജ്യാന്തര വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പബ്ലിക്ക് പ്രഖ്യാപിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള തങ്ങളുടെ ചുവടുവെയ്പ്പാണ് ഇതെന്ന് റിപ്പബ്ലിക്ക് ട്വീറ്റിലൂടെ വ്യക്തമാക്കി.
മികച്ച വാര്‍ത്താ സംവിധാനം ലഭ്യമാക്കാനായി ആഗോള തലത്തില്‍ റിപ്പോര്‍ട്ടര്‍ ബേസ് സ്ഥാപിക്കുകയാണ്. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് ഉള്‍പ്പെടെ സമഗ്ര കവറേജിന് 120ല്‍ അധികം റിപ്പോര്‍ട്ടര്‍മാരെയാണ് നിയോഗിക്കുക. അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഇന്ത്യന്‍ മാധ്യമമേഖലയെ വ്യാപിപ്പിക്കുന്നതിനായി തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി വ്യക്തമാക്കി.
രാജ്യത്തെ മുന്‍ധാര ഇംഗ്ലീഷ് മാധ്യമങ്ങില്‍ ഒന്നാണ് റിപ്പബ്ലിക്ക്. ഹിന്ദിയില്‍ റിപ്പബ്ലിക് ഭാരതും ബംഗാളി ഭാഷയിലുള്ള റിപ്പബ്ലിക് ബംഗ്ലായും ഉപവിഭാഗങ്ങളാണ്.