ലോക്ക് ഡൗണ്‍; ഇന്ന് അവലോകന യോഗം Lockdown Covid19

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല.

തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ടിപിആര്‍ പത്തിന് മുകളില്‍ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. കൂടാതെ 24 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടിപിആര്‍ കുറയാത്തതും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണെങ്കിലും മരണ നിരക്ക് കുറയാത്തത് സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Tags