പതിനേഴുകാരനെ വിവാഹം ചെയ്ത നഴ്‌സിംഗ് വിദ്യാർഥിനിക്കെതിരെ കേസ് Case

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത ഇരുപതുകാരിയായ നഴ്‌സിംഗ് വിദ്യാർഥിനിക്കെതിരെ കേസെടുത്ത് പോലീസ്. ചിക്കമംഗളുരു സ്വദേശിയായ ചെറുപ്പക്കാരന് 21 വയസ്സുണ്ടെന്ന് പറഞ്ഞാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ജൂൺ 16 ന് ഇവർ വിവാഹിതരായത്. ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

ചിക്കമംഗളുരു പോലീസാണ് സംഭവത്തിൽ കേസെടുത്തത്. ബാലവിവാഹ നിരോധന പ്രകാരമാണ് കേസെടുത്തതെന്നും, ഇപ്പോൾ ഇരുവരും ഒരുമിച്ചല്ല താമസമെന്നും ചിക്കമംഗളുരു എസ്.പി. അക്ഷയ് മച്ചിന്ദ്ര പറഞ്ഞു. മടിക്കേരിയിൽ ബി.എസ്.സി. നഴ്‌സിംഗിന് പഠിക്കുന്ന പെൺകുട്ടി തന്റെ മാതാപിതാക്കളുടെ എതിർപ്പ് വകവെക്കാതെയാണ് പതിനേഴുക്കാരനെ വിവാഹം കഴിച്ചത്.

സംഭവം അറിഞ്ഞതോടെ ഗ്രാമവാസികളാണ് കുട്ടികളുടെ ഹെൽപ്ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് വനിതാ ശിശു ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ വന്ന് അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്.
Tags