കണ്ണൂർ : കണ്ണൂരിൽ മൃതദേഹം സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ കടപ്പുറത്ത് തള്ളിയതായി ആരോപണം. പയ്യാമ്പലം ബീച്ചിലാണ് സംഭവം. ശ്മശാനത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് കോരിയാണ് ബീച്ചിൽ തള്ളിയത്.
കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്ന സ്ഥലത്ത് നിന്നുള്ള അവശിഷ്ടങ്ങളാണ് ബീച്ചിൽ തള്ളിയത്. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ വ്യക്തമാക്കി.