ഭാരവാഹിയോഗത്തെക്കുറിച്ച് വ്യാജ വാർത്ത ; മനോരമയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി

ഇന്നലെ ഓൺലൈനിൽ ചേർന്ന ബിജെപി ഭാരവാഹിയോഗത്തെ കുറിച്ച് കള്ള റിപ്പോർട്ട് നൽകിയ മനോരമക്കെതിരെ പാർട്ടി നിയമ നടപടിയെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാറും, ജോർജ് കുര്യനും പാർട്ടിക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി ഭാരവാഹിയോഗത്തിൽ നിന്നും വിട്ടുനിന്നെന്നാണ് മനോരമ വ്യാജ വാർത്ത നൽകിയത്. ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും തങ്ങൾ ഇരുവരും യോഗത്തിൽ പൂർണ്ണസമയം പങ്കെടുത്തിരുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പറഞ്ഞു. പാർട്ടിയേയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള സിപിഎം ഫ്രാക്ഷൻ്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം നശിപ്പിക്കാൻ നുണപ്രചരണങ്ങൾക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. അസത്യ പ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.കൃഷ്ണകുമാറും അറിയിച്ചു #Fakenews
Tags