ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് തൊഴുതാൽ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോള്‍ ദേവാലയത്തിന് അകത്ത് കയറുവാന്‍ തിരക്ക് കൂട്ടുന്നവരാണ് നമ്മളേവരും. എന്നാല്‍ ആചാര്യന്മാരുടെ അഭിപ്രായ പ്രകാരം, ദേവാലയങ്ങളില്‍ ചെന്നിട്ട് അകത്ത് കയറാന്‍ കഴിഞ്ഞില്ലെങ്കിലും പുറത്ത് നിന്ന് ദര്‍ശനം നടത്തുന്നതും ഫലപ്രദം ആണ്.

ക്ഷേത്രങ്ങളുടെ നിര്‍മാണ രീതി അഥവാ ക്ഷേത്രവാസ്തുവിദ്യയുടെ പ്രത്യേകത കാരണം അമ്പലത്തിന് ചുറ്റും ഭൗമോര്‍ജ്ജം കൂടുതലായി ഉള്ളതിനാല്‍, അവിടെ ഉള്ള ഭക്തരുടെ ശരീരത്തിലേക്ക് ഈ ഊര്‍ജ്ജം പ്രവഹിക്കുന്നു

ഭൂമിയിലെങ്ങും ഈ ഊര്‍ജ്ജം നിശ്ചലാവസ്ഥയിലാണെങ്കിലും ക്ഷേത്രങ്ങളില്‍ ഇത് ചലനാത്മകമാവുകയും, എങ്ങും അനുകൂല ഊര്‍ജ്ജ പ്രവാഹം ഉണ്ടാവുകയും ചെയ്യുന്നു. അമ്പലത്തിലെ നിത്യപൂജ ഈ ഊര്‍ജ്ജപ്രവാഹത്തിന്റെ ശക്തി കൂട്ടുന്നു.
Tags