പ്രവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ടി.എന്‍ പ്രതാപന്‍ എം.പി: യാത്രാവിലക്ക് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് എം.പിയുടെ കത്ത്

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ വിദേശ രാഷ്ട്രങ്ങള്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് മാറ്റാന്‍ ടി.എന്‍ പ്രതാപന്‍ എം.പി ഇടപെടുന്നു. യാത്രാ വിലക്ക് നീക്കാന്‍ കേന്ദ്ര ഇടപെടല്‍ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം കത്ത് നല്‍കി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിവിധ ജി.സി.സി രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് പ്രതിസന്ധി മൂലമുണ്ടായ ഈ സാഹചര്യം പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്ന് എം.പി കത്തില്‍ പറഞ്ഞു

‘ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രവാസി ഇന്ത്യക്കാര്‍ ഏറെ പ്രധാനപ്പെട്ട ജനസമൂഹമാണ്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാവിലക്കുകള്‍ മൂലം കഷ്ടതകള്‍ അനുഭവിക്കുന്നത്. ഏറെപേരുടെയും ഉപജീവനം അവതാളത്തിലായിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് കുടുബങ്ങളെയും രാജ്യത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കും’ .

ഇവിടെ പരസ്യം ചെയ്യാൻ വിളിക്കൂ...
7356110281