പാരീസ് | കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയ നടപടി ഫ്രാന്‍സ് പിന്‍വലിച്ചു. നാളെ മുതല്‍ ആളുകള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലെ് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് അറിയിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തിന്റെ ആരോഗ്യസ്ഥിതി അതിവേഗം മെച്ചപ്പെടുന്നതായി ജീന്‍ കാസ്റ്റെക്‌സ് മന്ത്രിസഭാ യോഗത്തിന് ശേഷം വ്യക്തമാക്കി. നിലവിലുള്ള രാത്രി കര്‍ഫ്യൂ 20ന് നീക്കും. മുമ്പ് ഈ മാസം അവസാനത്തോടെ നീക്കാനിരുന്ന രാത്രി കര്‍ഫ്യൂവാണ് 10 ദിവസം നേരത്തെ അവസാനിപ്പിക്കുന്നത്.
ഫ്രാന്‍സില്‍ ചൊവ്വാഴ്ച 3,200 കോവിഡ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 35 ദശലക്ഷം ആളുകള്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.