അയോദ്ധ്യ രാമക്ഷേത്രം ; നിയന്ത്രണങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ചർച്ചകൾ ഇന്ന് ആരംഭിക്കും

ലക്‌നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്ന് ആരംഭിക്കും. ശ്രീ രാം ജന്മഭൂമി തീർത്ഥ ട്രസ്റ്റിന്റെ ദ്വിദിന യോഗമാണ് ഇന്ന് ആരംഭിക്കുക. കൊറോണ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ട്രസ്റ്റ് ചെയർമാൻ നൃപേന്ദ്ര മിശ്ര ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.

രാമ ക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും ഇന്ന് ചർച്ച ചെയ്യുക. കൊറോണ നിയന്ത്രണങ്ങൾ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചിരുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനതത്തിൽ പ്രവർത്തനങ്ങൾ ‌ആരംഭിക്കുമെന്നും സൂചനയുണ്ട്.

ഡിസംബർ മുതൽ ചുവരുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭിക്കുമെന്ന് ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടിത്തറ നിർമ്മാണം ഈ വർഷം ഒക്ടോബറോടെ തീരുമെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് ഡിസംബർ മുതൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. 50 അടി താഴ്ചയിലും, 400 അടി നീളത്തിലും, 300 അടി വീതിയിലുമാണ് അടിത്തറ നിർമ്മിക്കുന്നത്. മാർച്ച് 15 മുതലാണ് അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Tags