കണ്ണൂർ : കണ്ണൂരിൽ ഒരു വയസുള്ള പിഞ്ചു കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. ചെങ്ങോത്തെ വെട്ടത്ത് രമ്യയുടെ മകൾ അഞ്ജനയാണ് രണ്ടാനച്ഛന്റെ മർദ്ദനത്തിന് ഇരയായത്. സംഭവത്തിൽ പാലുകാച്ചി സ്വദേശി രതീഷിനെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരുക്കേറ്റ കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.