സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 7719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിച്ച് 1,13,217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

തിരുവനന്തപുരം, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് താഴെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
Tags