മുംബൈ: നഗരത്തിലെ ബേക്കറി വഴി കഞ്ചാവ് നിറച്ച കേക്ക് വിറ്റതിന് സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പുതുതലമുറയിൽ ഇത്തരം കേക്കുകളുടെ ഉപയോഗം വർധിച്ചതോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്.
കഞ്ചാവ് ചേർത്താണ് കേക്കുൾ തയാറാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ കഞ്ചാവ് കേക്ക് നിർമിച്ചതിന് ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എൻ.സി.ബി മുംബൈ പറഞ്ഞു. റെയ്ഡിൽ 830 ഗ്രാം കേക്കും 160 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി മലാഡ് ഭാഗത്തുനിന്നാണ് കേക്കുൾ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവിടെനിന്ന് ആരാണ് ഇത്തരം കേക്കുകൾ വാങ്ങുന്നത്, ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണ് തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം നടക്കുന്നത്.