ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. ഭീകരർ പെട്രോൾ ബോംബെറിഞ്ഞു. ശ്രീനഗറിലെ ഓൾഡ് സിറ്റി പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
ഭീകരാക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവ സമയത്ത് സ്‌റ്റേഷനകത്ത് പോലീസുകാർ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്‌ഫോടന വിവരം അറിഞ്ഞത്. ഉടനെ വിവരം ഉന്നത ഉദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിട്ടില്ല.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതീവ ജാഗ്രത പാലിക്കാൻ പ്രദേശ വാസികൾക്ക് നിർദ്ദേശം നൽകി.