വയനാട്ടിൽ അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

വയനാട് : വയനാട്ടിൽ അജ്ഞാത സംഘത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. നെല്ലിയമ്പം പത്മാലയം കേശവൻ മാസ്റ്റർ (60) ആണ് മരിച്ചത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം

അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കേശവൻ നായരുടെ ഭാര്യ പത്മാവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടെത്താനായിട്ടില്ല.